Sunday, September 14, 2014

രണ്ടു കൊടുംകാറ്റുകൾക്ക്  ഇടക്കുള്ള അശാന്തമായ ശാന്തത 
ജീവിതം ....

Wednesday, May 6, 2009

എവിടെ?

പാതി പെയ്ത മഴയോട്..


ഊര്‍വരമായമണ്ണ് .....


പാതി മുറിഞ്ഞ വാക്കിലെ


ചോര ഇറ്റു വീണ കടലാസിനോട്


നോന്തുതുടിക്കുന്ന വിരല്‍ തുമ്പ് ...


കാത്തിരിപ്പിനൊടുവില്‍ ....


അവസാന വണ്ടിയും പോയിട്ടും


പിന്തിരിയാന്‍ കൂട്ടാക്കാതെ


മിഴി പക്ഷികള്‍ .....


പെയ്യും......പെയ്യാതെ പോവില്ല...


വരും......വരാതെ.....

...ഒരു പൂട എങ്കിലും..

ഒരു ആനവാല് തരുവോ?

A: എടീ കൊച്ചു ത്രേസ്യേ.
B എന്നതാ തോമാച്ചാ ...
A: ഞാന്‍ ഇത്തിരി വൈകി പോയീ
B : ഉവ്വാ ...ഇന്നിനി പട്ടിണി ...
A: എടീ ഒന്നു ക്ഷമീര് പെണ്ണെ...
B: മ് നടക്കുകേല ....
A: എന്നാ പിന്നെ .....ഒരുമ്മ തരാമോ ?
B: പറ്റുകേലാന്നെ.......ശെടാ ....
A: എടീയെ .....
B: എന്നതാ മനുഷ്യാ ....
A: എന്നാ നീയൊന്നു തോണ്ട് എങ്കിലും ചെയ്യ് .....

[TO BE CONTINUED .....

മറിയ n മാപ്പിള

മറിയ മറിഞ്ഞു ആറ്റിചാടി

മറിയേടെ മാപ്പിള കൂടെ ചാടിയില്ല .

വിളിച്ചു ....എടീ കത്രീ ...

അവള് പോയി ...

നമുക്കു കൂടാം .......

സമ്മാനം

നീലനിറത്തില്‍ നീ തന്ന ചില്ലുപാത്രം

ആകാശത്തേക്ക് മിഴിനീട്ടി

അലസിയ ഗര്‍ഭത്തിന്റെ നോവുമായി

കണ്ണടച്ച് മയില്‍‌പീലി തുണ്ട്

കരിഞ്ഞ ഇലഞ്ഞി പൂവിന്റെ

മരണം മണക്കുന്ന കാറ്റ്‌

നീയെറിഞ്ഞ ചില്ല് കഷ്ണം ...

കണ്ണില്‍ കുത്തി ചോദിക്കുന്നു

ചത്തില്ലേ?

ഓര്‍മ... മറവി

മറവി .... മറവി

അക്ഷരം ,അവില്‍, ആകാശം

സ്വപ്നം, സ്വരം, സ്നേഹം

മഴ ,മഴവില്ല് , മാമ്പഴം

മനസ്സ്,മന്ദാരം, മഞ്ഞ്

ഒടുവില്‍ ഓര്‍മയുടെ അവസാനം

നിന്റെ നീല ഞരന്പ്മാത്രം ......

അവക്ഷിപ്തം

നിനക്ക് .......

എനിക്ക് ....

അവര്‍ക്ക്‌ ....

ഒടുവില്‍ ....

ഒന്നും ഇല്ലാതെ....

നമ്മള്‍ ...

Saturday, April 19, 2008

രാജിക്ക് ...

അന്ന് ഭൂമിയിലാകെ അന്ധകാരം ആകും
ആകാശം പൊടിഞ്ഞു വീണു നിന്റെ ഭൂമി ആകാശമാകും...
അന്ന് നിന്റെ ചിരകരിഞ്ഞവനെ നോക്കി നീ പൊട്ടിച്ചിരിക്കണം.
അവന്റെ ഭൂമിയെ നിന്റെ ആകാശം കൊണ്ട് മൂടുക .
നിന്റെ നക്ഷത്രങ്ങളുടെ തിളക്കത്തല്‍ അവനെ അന്ധനാക്കുക ...
നിന്റെ ആകാശത്ത് നിന്ന് മേഘങ്ങള്‍ ഗര്ജ്ജിക്കുകയും
ഭ്രാന്തമായ് പൊട്ടിയൊഴുകി
അവന്റെ മണ്ണില്‍ ഉരുള്‍ പൊട്ടി
ആഞ്ഞടിച്ചു ...കൂര്‍ത്ത കല്ലിലൂടെ വലിച്ചിഴച്ചു ...
അവന്റെ ശിരസു സിംഹക്കുട്ടികള്‍ക്കും
ഉടല്‍ കുറു നരികള്‍ക്കും വേട്ടപ്പട്ടികള്‍ക്കും..
അഭിശപ്ത്തമായ ബീജങ്ങള്‍ക്ക് പുഴുക്കള്‍ ചിട്ടിയിടട്ടെ ..
ഒന്ന് മാത്രം അവശേഷിപ്പിക്കുക ഇടുപ്പെല്ല് .....!!!
നിന്റെ ആകാശത്ത്തിനും അവന്റെ ഭൂമിയുണ്ടായിരുന്ന അതിരിനും മദ്ധ്യേ .
.ഒരു ഓര്‍മപെടുത്തലായി ....
കടന്നു പോകുന്നവര്‍ക്ക് കാണാന്‍ പാകത്തിനു അത് കുത്തി നിര്‍ത്തുക

ഓര്‍ക്കുക ...
ഒരു ദിവസം അവളുടെ ആകാശം ഈ ഭൂമിയെ വിഴുങ്ങും
അന്നവളുടെ ചിറകിലേറി ആകാശം എത്തും .
നിന്റെ ഇടുപ്പെല്ല് നിനക്കായിരിക്കാന്‍.
ഇടക്കൊക്കെ അതിരിലേക്ക്‌ നീയും എത്തി നോക്കുക

[ഓര്‍മയിലെ നൊമ്പരത്ത്തിപ്പുവ് രാജി , 5 വര്‍ഷങ്ങള്‍ക്ക് മുന്പ് അമ്മയോടൊപ്പം 7 മാസം ആയ ഗര്‍ഭത്തെ ഇല്ലാതാക്കാന്‍ മെഡിക്കല്‍ കോളേജില്‍ വന്ന പത്താം ക്ലാസ്സുകാരി . അന്നവളോട് പറയാന്‍ കഴിയാഞ്ഞത്‌ ...]

Friday, April 18, 2008

മഴപ്പെണ്ണ്: കാവ്

മഴപ്പെണ്ണ്: കാവ്

കാവ്

കാവ്‌..
ഇലഞ്ഞിയും പാലയും പൊട്ടിച്ചിരിച്ച് ..
പൂത്തു നിറഞ്ഞ്‌..
കാത്തിരിപ്പിനെ കാറ്റിന്റെ കയ്യില്‍ കൊടുത്തയച്ച്..
കണ്ണ്, നീണ്ട വഴിയിലെയ്ക്കിട്ട്....

കാവ്‌ ...
സര്‍പ്പ കണ്ണില്‍ ഒരു മാണിക്യം ഒളിപ്പിച്ച്
നിഴലിന്റെ തണുപ്പില്‍ ..സൂര്യനെ പറ്റിച്ച് ...
കാവ്‌ ...
തമ്മില്‍ പുണര്‍ന്നു ഇലഞ്ഞിയും പാലയും
നിഴലിന്റെ തനുപ്പിലൊരു പെണ്ണും ..
സര്‍പ്പദൈവത്തിന്‍ പിന്നിലൊരു ഇലയനക്കം
ഇഴഞ്ഞും ...പിരിഞ്ഞും...പടര്‍ന്നും ...ഒന്നിലോന്നായി ....

വാലില്‍ കുത്തിയുയര്‍ന്നു,ഉയിരിന്‍ ഉറയു‌രി...

ഉയിരിന്നുനര്‍ത്ത്ത്‌ പാട്ടൊതുക്കി..

ഒടുവിലവ പിരിയുമ്പോള്‍ ...

കാറ്റിന്റെ കുശലത്ത്തിനൊരു പിടി ചിരി മണികള്‍ കൊടുത്ത്തിലഞ്ഞി ..

.ഇത് കണ്ട കുയില്‍ ....നീയെവിടെ?

ഒട്ടകലെ മറു കൂവല്‍...ചിറകടികള്‍.... കുറുകലുകള്‍.....

കാവ്..

പെണ്ണ് ..നിഴല്‍ വീണ വഴികള്‍ക്കും ,വയലെലകള്‍ക്കും ..

അപ്പുറെ മിഴി നീട്ടി ...നില്‍ക്കുന്നു.

എങ്ങുനിന്നോ ഒരു പാട്ടു കേള്‍ക്കുന്നുവോ ?

അതവന്‍...അതെ അതവന്‍...

[അപ്പോള്‍..

ഇലഞ്ഞിയും പാലയും ഇറുകെ..പുണര്‍ന്നു.

.ആകെ ഉലഞ്ഞു ...

കരിയിലകളില്‍ പൂക്കളം തീര്‍ത്ത്‌...]

അതാ അവന്‍..നടവഴിയിലൂടെ ...

വയലിലൂടെ...അവന്‍.

.കാവോളം...പിന്നെ മിഴിയോരം..

പൊടുന്നനവേ ...

വെയില്‍...പൊള്ളുന്ന വെയില്‍ ...

നേര്‍ത്ത്തോടുങ്ങുന്ന പാട്ട്‌...

രോദനം ...

ചിറകരിയപ്പെട്ട കുയില്‍...

കണ്ണു പൊട്ടിയ സര്‍പ്പം..

നിലവിളികള്‍..

ഞാന്‍ ...നീ..

കരിഞ്ഞ ശവം .....

പിന്നെ...കഴിഞ്ഞുവോ ?????

*******ശുഭം [ ?]***********

Thursday, April 10, 2008

നീറ്റല്‍. ...

തിരിച്ചരിയലുകള്‍..

പൊട്ടിചിതരിയ മണ്‍ചിരാത്

നിന്റെ നീണ്ട മൌനം... .

അവളുടെ വിതുമ്പലുകള്‍...

പിറക്കാതെ പോയ ഭ്രൂണം

ജീവിതം ...നീണ്ട വേനല്‍



ഉരുകിയൊലിക്കുന്ന വെയില്‍..

വഴി കണ്ണുമായ്‌ കാത്തിരിക്കുന്ന പെണ്ണ്

മണ്ണപ്പം ചുടുന്ന കുട്ടി

കാലിലെ ചൊറിയില്‍. നിന്ന് ഒഴുകുന്ന പഴുപ്പ്...

അതില്‍ നിന്നും പുതിയ ഭൂമി ....

അവിടെ വാശിയോടെ അവിടെ അതിരുകള്‍ തീര്‍ക്കുന്ന ഈച്ചകള്‍ ..



.ജാഥ ....

പണ്ടെങ്ങോ ചത്തോടുങ്ങിയ വിപ്ലവത്തിന്റെ പഴകിയ കൊടിക്കൂറ....

ചുവപ്പില്‍...രക്തമില്ല ...കാലം വരച്ച നരച്ച രേഖകള്‍ മാത്രം...

ജാഥ ....ശബ്ദം അടഞ്ഞ ഘോഷ യാത്ര ....



ദുരന്തം മൂന്നക്ഷരമല്ല .....

നിന്നില്‍ നിന്ന് എന്നിലേക്ക്‌ ....അവരിലെയ്ക്ക് ..

ചുറ്റിവരിയുന്ന കിനാവള്ളി...

Sunday, April 6, 2008

2....

എന്നെ വിട്ടു ദൂരെ പോകുന്നുവോ ?
എങ്കില്‍ എന്‍ പ്രാണന്‍ കൂടെ കയ്യില്‍ കരുതുക...
ഓര്‍മ്മകള്‍....ഓര്‍മ്മകള്‍....വീണ്ടും ഓര്‍മ്മകള്‍...
നിന്റെഓര്‍മകളുടെ നിഴലില്‍ ഞാന്‍ മുങ്ങുന്നു ......
ഓരോ നിമിഷവും മരിക്കുന്നു ....
ഒരു മിന്നല്‍ പോലെ ..........
ഒരു മാത്ര ...ഒരു മാത്രയെന്‍ ..ഉയിരില്‍ നീ വന്നുവോ?
ഒരു മഴപോലെ വന്നു ..പ്രണയത്തിന്റെ പ്രളയകാലം തീര്‍ത്തു..
.ഒടുവില്‍ എവിടെയോ മറഞ്ഞ ഒരു അരയാലില നീ...
ഇന്ന് ....വേദന .....വേനല്‍.....നിറഞ്ഞ നീണ്ട മൌനം ......
തനിച്ചാക്കി ഏത് അകലത്തിലെക്കാന്....നീ പോയത് ??
??
...അരുത്...തിരികെയെടുക്ക ..ഈ പ്രാണനും..കൂടെ ...
തിരികെ ...എന്തെന്നാല്‍...എന്തെന്നാല്‍...
നീയില്ലാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല.
..എന്തെന്നാല്‍ ....എന്റെ ഇന്ദ്രിയങ്ങള്‍ നിന്നെയാണ് തേടുന്നത്‌
....എന്തെന്നാല്‍..എന്തെന്നാല്‍ ..ഞാന്‍ നിന്നെ സ്നേഹിക്കുന്നു
....വീണ്ടും ....നീയെന്നെ വിട്ടു പോകുന്നുപോ....എങ്കില്‍ ഈ പ്രാണന്‍ കൂടെ കരുതു....

Saturday, April 5, 2008

നിനക്ക് അയക്കാത്ത കത്തുകള്‍ .....

1....

നീ നിന്റെ പ്രണയത്തെ...
രാവില്‍ ഒരു താമര മൊട്ടില്‍ ഒളിക്ക
...അവന്‍ നിലവായ് ഉദിക്കുമ്പോള്‍...
അറിയാതെ പോകാന്‍
....പുലരിയാവുംപോള്‍....ഒരാമ്പലില്‍...
എന്തെന്നാല്‍...
നിന്റെ കണ്ണുകള്‍ക്ക് കാണാന്‍ ആവാത്ത അത്ര ചെറുതാണ് ഞാന്‍...
എന്നാലും..നീ അറിയാതെ പോകുന്നു എന്നതിനെക്കാള്‍ ..
ഈ ഒളിവു കാലം ....ഞാന്‍ തെരഞ്ഞെടുക്കുന്നു ...
അത്രമേല്‍...സ്നേഹിക്കയാല്‍

About Me

My photo
ഞാന്‍ ...ഒരു ചിത്രശലഭം..... മഴ പെണ്ണ് എന്ന് സ്വപ്നം കാണുന്ന ... നീല ചിറകുള്ള.....


....അറിയുമോ മഴ പെണ്ണിനെ ...
......ഈ മനോഹര ഭൂമിയില്‍ ..
......കുറച്ചു നേരത്തേക്ക് ....വന്നവള്‍... .
......ഇനിയെതോ സമാന്തര പ്രപഞ്ചത്തില്‍
........നിന്നെ കാണും വരെ...
......യാത്ര ചെയ്തു കൊണ്ടേ ഇരിക്കുന്നവള്‍
......ഇവള്‍ മഴ പെണ്ണ് !!!!!

My Blog List